Monday 6 June 2016



ഇതൊരു കവിതയല്ല കഥയുമല്ല .. സ്ഥിരം പത്രത്തിൽ  കാണുന്ന മരണവാർത്തകൾ കണ്ടു മനസ്സ് വേദനിച്ചു എഴുതുന്നു.. അത്ര മാത്രം. മരണത്തെ നമുക്ക് തടുക്കാൻ ആവില്ല എന്നത് ഒരു പരമാർത്ഥം എന്നാൽ നമ്മ്മുടെ അശ്രദ്ധ മൂലം മരണത്തെ ക്ഷണിക്കുന്നത് ഒഴുവാകാം...

റോഡിലെ മത്സരം കാണുമ്പോൾ ഞാൻ പലപ്പോഴും ചിന്തിച്ചുപോകുന്നു എന്തിനു ഈ പരാക്രമം.. ആരോട് ഈ വിട്ടുവിഴ്ചയിലാത്ത മത്സരം എന്ന്.
അക്ഷമരാണ് നമ്മൾ റോഡിൽ. ചുവന്ന സിഗ്നൽ കതികിടകുനത് കണ്ടാലും ഹോര്ൻ അടിച്ചു തകര്കുന്നു.മുന്നില് ഉളള വാഹനത്തിനു പോകാൻ കഴിയുമയിരുനെങ്കിൽ എന്തിനു അവരവിടെ കിടകണം??
ചിലരുണ്ട് ഇരുചക്രവാഹനം കൊണ്ട് അഭ്യസാപ്രകടനം    നടത്തുന്നവർ..ആരെകാനികാൻ എന്ന് എനിക്ക്  മനസില്ലവുനില്ല. എലവര്കും  പറയാൻ ഒരേ ഒരു കാരണം മാത്രം.. നേരത്തെ വീട്ടിൽ എത്തിചേരണം അലേൽ ആർകാണു സമയം ട്രാഫിക്കിൽ കിടക്കാൻ..
ഞാൻ ഒന്ന് ചോദിച്ചോട്ടെ.. എന്തിനു ഈ നിയമങ്ങൾ? ആര്ക് വേണ്ടി?എന്തിനു വേണ്ടി?
 നമ്മുടെയെലാം അശ്രദ്ധ മൂലം ഒരു ജീവൻ പൊലിഞ്ഞു പോയാല കഴിയുമോ അത് തിരിച്ചു നല്കാൻ?കഴിയുമോ ആ കുടുബത്തിന് ഒരു തണലാവാൻ? ഇല്ല.. കഴിയില്ല ഒരികലും.... വീട് എത്തി പറ്റാൻ നമ്മളൊക്കെ കാണിക്കുന്ന അക്ഷമ കാരണം ഒരു വെള്ളപുതപ്പിൽ നമ്മൾ വീട് എത്തി ചേർന്നാൽ സ്നേഹികുന്നവരെ ഒന്ന് കാണാൻ കൂടി കഴിയില്ല എന്ന് മാത്രം അല്ല അവരെ ദുഖത്തിന്റെ ആഴകടലിലേക്ക് തള്ളിയിടുന്നു എന്ന് എന്തെ നമ്മൾ ഓർക്കുന്നില്ല...
ഇങ്ങനെയാണോ നമ്മൾ അവരോടു സ്നേഹം പ്രകടിപികേണ്ടത്??

No comments:

Post a Comment