Wednesday 8 June 2016


                                           





                                                            


                                                           മിഴികളിൽ



മൊഴികളിൽ  ഒളിപ്പികും നിന്റെ  സ്നേഹത്തെ നിൻ  അധരങ്ങൾ,


എന്നാൽ കാണുന്നു ഞാൻ നിൻ നയനങ്ങളിൽ ജ്വലിക്കുന്ന ആ സ്നേഹശോഭ

Tuesday 7 June 2016



           
                                             നീ എന്ന തോരാ മഴ...










                                     പെയ്യതോയിയാൻ വെമ്പൽ കൂട്ടുന്ന നീ,
                           മനതാറിൽ പെയ്യ്തൊഴിയാത്ത ഓർമ്മയായി...
                          നല്കി നീ എനിക്ക് ഒരു ജ്നന്മം മുഴുവൻ പെയ്യുവാൻ…
                          നോവിൻ ജലധാര.......

Monday 6 June 2016



ഇതൊരു കവിതയല്ല കഥയുമല്ല .. സ്ഥിരം പത്രത്തിൽ  കാണുന്ന മരണവാർത്തകൾ കണ്ടു മനസ്സ് വേദനിച്ചു എഴുതുന്നു.. അത്ര മാത്രം. മരണത്തെ നമുക്ക് തടുക്കാൻ ആവില്ല എന്നത് ഒരു പരമാർത്ഥം എന്നാൽ നമ്മ്മുടെ അശ്രദ്ധ മൂലം മരണത്തെ ക്ഷണിക്കുന്നത് ഒഴുവാകാം...

റോഡിലെ മത്സരം കാണുമ്പോൾ ഞാൻ പലപ്പോഴും ചിന്തിച്ചുപോകുന്നു എന്തിനു ഈ പരാക്രമം.. ആരോട് ഈ വിട്ടുവിഴ്ചയിലാത്ത മത്സരം എന്ന്.
അക്ഷമരാണ് നമ്മൾ റോഡിൽ. ചുവന്ന സിഗ്നൽ കതികിടകുനത് കണ്ടാലും ഹോര്ൻ അടിച്ചു തകര്കുന്നു.മുന്നില് ഉളള വാഹനത്തിനു പോകാൻ കഴിയുമയിരുനെങ്കിൽ എന്തിനു അവരവിടെ കിടകണം??
ചിലരുണ്ട് ഇരുചക്രവാഹനം കൊണ്ട് അഭ്യസാപ്രകടനം    നടത്തുന്നവർ..ആരെകാനികാൻ എന്ന് എനിക്ക്  മനസില്ലവുനില്ല. എലവര്കും  പറയാൻ ഒരേ ഒരു കാരണം മാത്രം.. നേരത്തെ വീട്ടിൽ എത്തിചേരണം അലേൽ ആർകാണു സമയം ട്രാഫിക്കിൽ കിടക്കാൻ..
ഞാൻ ഒന്ന് ചോദിച്ചോട്ടെ.. എന്തിനു ഈ നിയമങ്ങൾ? ആര്ക് വേണ്ടി?എന്തിനു വേണ്ടി?
 നമ്മുടെയെലാം അശ്രദ്ധ മൂലം ഒരു ജീവൻ പൊലിഞ്ഞു പോയാല കഴിയുമോ അത് തിരിച്ചു നല്കാൻ?കഴിയുമോ ആ കുടുബത്തിന് ഒരു തണലാവാൻ? ഇല്ല.. കഴിയില്ല ഒരികലും.... വീട് എത്തി പറ്റാൻ നമ്മളൊക്കെ കാണിക്കുന്ന അക്ഷമ കാരണം ഒരു വെള്ളപുതപ്പിൽ നമ്മൾ വീട് എത്തി ചേർന്നാൽ സ്നേഹികുന്നവരെ ഒന്ന് കാണാൻ കൂടി കഴിയില്ല എന്ന് മാത്രം അല്ല അവരെ ദുഖത്തിന്റെ ആഴകടലിലേക്ക് തള്ളിയിടുന്നു എന്ന് എന്തെ നമ്മൾ ഓർക്കുന്നില്ല...
ഇങ്ങനെയാണോ നമ്മൾ അവരോടു സ്നേഹം പ്രകടിപികേണ്ടത്??
                                  

                                   ചമയം

നയിക്കുന്നു ഞാൻ ഒരു ജീവിതയാത്ര
യാത്രയിൽ അറിഞ്ഞു ഞാൻ ആ പരമാർത്ഥം

നോവിൻ ശരങ്ങൾ മാത്രം എയ്യും ചിലർ,
മറ്റുചിലർ തീർക്കും സ്നേഹവിസ്മയം
അറിഞ്ഞു ഞാൻ ഈ ഉലകം ആടിതീർക്കും ആട്ടത്തിൽ ഞാനും ഒരാളെന്ന്

അറിയില്ല എനിക്ക് ആടിഫലിപ്പികുവാൻ
അറിയില്ല എനിക്ക് ഈ നാടകം
എന്നാൽ, ഇനിയും  വേഷങ്ങൾ പലതുണ്ട് ആടിതീർകുവാൻ...